ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് വാട്ടർ ബോട്ടിൽ, ജ്യൂസ്, ഫ്രൂട്ട്സ് എന്നിവ വിതരണം ചെയ്തു


ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ “ബീറ്റ് ദി ഹീറ്റ്“ പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ദിയാർ അൽ മുഹറഖിലെ മറാസി ഹാർട്ട് ആൻഡ് പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് വാട്ടർ ബോട്ടിൽ, ജ്യൂസ്, ഫ്രൂട്ട്സ് എന്നിവ വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകൻ  അമൽദേവ്‌  ഓ കെ മുഖ്യ അതിഥി ആയിരുന്നു. വനിതാ വേദി സെകട്ടറി ആതിരാ പ്രശാന്ത്‌ സ്വാഗതം പറഞ്ഞ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ്‌ അനിൽ കായംകുളം, വനിതാ വിഭാഗം പ്രസിഡന്റ്‌  ആതിരാ സുരേന്ദ്രാ, പ്രൊഗ്രാം കോർഡിനേറ്റർ ജയ്സൺ കൂടാംപള്ളത്ത്‌ എന്നിവർ സംസാരിച്ചു.

വനിതാ വിഭാഗം മെംബേർസ്സ്‌ കോർഡിനേറ്റർ ശ്യാമാ ജീവൻ നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ  പ്രദീപ്‌ നെടുമുടി, ശ്രീകുമാർ മാവേലിക്കര, അനൂപ്‌ പള്ളിപ്പാട്, അസോസിയേഷൻ അംഗമായ പ്രശാന്ത് ബാലകൃഷ്ണർ എന്നിവർ പരിപാടിക്ക്‌ നേത്യത്വം നൽകി.

article-image

cfgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed