സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണാഘോഷം 2023 ഒക്ടോബർ 13ന്

സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണാഘോഷം 2023 ഒക്ടോബർ 13, വെള്ളിയാഴ്ച്ച അഥിലിയ ബാൻ സാങ് തായ് റെസ്റ്റോറന്റിൽ വെച്ച് ആഘോഷിക്കാൻ പ്രസിഡന്റ് ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം തീരുമാനിച്ചു.
ജനറൽ സെക്രെട്ടറി പ്രശാന്ത് ധർമ്മരാജ് ഓണാഘോഷത്തിന്റെ രൂപരേഖ വിശദീകരിക്കുകയും പ്രദീപ് വള്ളുപറമ്പത്ത് പണിക്കശ്ശേരിനെ ഓണാഘോഷത്തിന്റെ ജനറൽ കൺവീനർ ആയി യോഗം തിരഞ്ഞെടുക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ഇഎ ജമാൽ നന്ദി പറഞ്ഞു.
മിപമ