കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. അലക്സ് വൈ. ഫിലിപ്പ് ഒന്നാം സ്ഥാനവും, റിട്ടു ജെയ്സൺ രണ്ടാം സ്ഥാനവും, സാന്ദ്ര നിഷിൽ മൂന്നാം സ്ഥാനവും നേടിയ മത്സരത്തിൽ ഭദ്ര സജിത്ത് പ്രോത്സാഹന സമ്മാനത്തിന് അർഹയായി.
വിധികർത്താവായ ലിംകാ ബുക്ക് ഓഫ് റെക്കോർഡ് അംഗമായ ആൽബർട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ, ഗുദൈബിയ ഏരിയ കോ−ഓർഡിനേറ്റർമാരായ നാരായണൻ, ഷിനു താജുദ്ദീൻ, ഏരിയ ഭാരവാഹികളായ ബോജി രാജൻ, വിനീത് അലക്‌സാണ്ടർ, സജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
േെ്ു്ംു