ബഹ്‌റൈൻ സെന്റ് പോൾസ് മാർതോമ യുവജനസഖ്യം അക്ഷരജ്യോതി 2023’ ആരംഭിച്ചു

കുട്ടികൾക്ക് മലയാള ഭാഷയുടെ മാധുര്യം നുകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ സെന്റ് പോൾസ് മാർതോമ യുവജനസഖ്യം നടത്തിവരാറുള്ള അവധിക്കാല മലയാള പഠനകളരി ‘അക്ഷരജ്യോതി 2023’ ആരംഭിച്ചു ‘എന്റെ ഭാഷ എന്റെ അഭിമാനം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. യുവജന സഖ്യം വൈസ് പ്രസിഡന്റും അക്ഷര ജ്യോതി കൺവീനറുമായ ജസ്റ്റിൻ കെ. ഫിലിപ്പ് സ്വാഗതം പറഞ്ഞ യോഗത്തിൽ റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് മുംബൈ, അന്ധേരിയിലെ റവ. ഫാദർ സിബി ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെഫിൻ ഡാനി അലക്സ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
സാമുവേൽ അനിയൻ വരികൾ എഴുതി ഈണം നൽകിയ ‘മലയാളമാണെന്റെ അഭിമാന ഭാഷ’ എന്നാരംഭിക്കുന്ന ഗാനം യോഗത്തിൽ ആലപിച്ചു. യുവജന സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ നന്ദി അറിയിച്ചു. അക്ഷര ജ്യോതിയുടെ കൺവീനേഴ്സ് ആയി റോജൻ എബ്രഹാം റോയി, ജസ്റ്റിൻ കെ. ഫിലിപ്പ് എന്നിവരാണ് പ്രവർത്തിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതൽ ഒരുമണി വരെ ആണ് ക്ലാസുകൾ നടക്കുന്നത്.
sdadsads