തലസ്ഥാന വിവാദം; ഹൈബിയെ തള്ളി വിഡി സതീശൻ


തലസ്ഥാന മാറ്റ വിവാദത്തില്‍ ഹൈബി ഈഡനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്ല് അവതരിപ്പിച്ച സംഭവത്തില്‍ ഹൈബിയെ നേരിട്ട് വിളിച്ച് അതൃപ്തിയറിച്ചെന്ന് സതീശന്‍ പ്രതികരിച്ചു.

ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അത് പിന്‍വലിക്കണമെന്നും ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ല. കൊച്ചിയില്‍ അതിനുള്ള സംവിധാനങ്ങളൊന്നുമില്ല. കൊച്ചി കേരളത്തിന്‍റെ വ്യവസായ തലസ്ഥാനമാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed