സ്മൃതി കലാകായിക മേളയുടെ പതിനൊന്നാമത് കലാകായിക മേള സമാപിച്ചു

ബഹ്‌റൈൻ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സ്മൃതി കലാകായിക മേളയുടെ പതിനൊന്നാമത് കലാകായിക മേളയ്ക്ക് വർണ്ണശഭളമായ സമാപനം. ആധാരി പാർക്കിലുള്ള ന്യൂ സീസൺ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട സമാപന ചടങ്ങിൽ, കഴിഞ്ഞ രണ്ടു മാസക്കാലമായി 140ൽ പരം കലാ കായിക മത്സര ഇനങ്ങളിൽ മാറ്റുരച്ച് വിജയികളായവർക്ക് അവാർഡ് വിതരണവും, വിവിധ ഗ്രൂപ്പുകളിൽ ചാമ്പ്യൻമാരായവർക്ക് കലാതിലക, കായികപ്രതിഭ പട്ടവും നൽകി ആദരിച്ചു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഹിസ് എക്സലൻസി നജീബ് ഹമദ് അൽ കവാരി വിശ്ഷ്ട അതിഥിയായിരുന്നു. കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. പോൾ മാത്യു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മലയാള സിനിമയിലെ പ്രശസ്ത സിനിമ പിന്നണി ഗായികയും, ഐഡിയ സ്റ്റാർ സിംഗർ സീസൺ 6 ടൈറ്റിൽ വിന്നറുമായ മെറിൻ ഗ്രിഗറി, സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ജനപ്രിയ ഗായകനായി മാറിയ ശ്രീജിഷ് സുബ്രമണ്യൻ എന്നിവർ നയിച്ച ഗാനമേള സമാപന ചടങ്ങിന് മാറ്റ് കൂട്ടി.
ിുപ