പ്ലസ് ടു പരീക്ഷയിലെ ഇന്ത്യൻ സ്കൂള്‍ ടോപ്പര്‍ വീണ വിജയന്‍ കിഴക്കേതിലിനെ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ആദരിച്ചു

ഈ കഴിഞ്ഞ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഇന്ത്യൻ സ്കൂള്‍ ടോപ്പര്‍ പദവി കരസ്ഥമാക്കിയ വീണ വിജയന്‍ കിഴക്കേതിലിനെ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ആദരിച്ചു. കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞ ചടങ്ങില്‍ ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം ഫൈസല്‍ ലാല്‍ കെയേഴ്സിന്‍റെ ഉപഹാരം വീണ വിജയന് കൈമാറി.
ലാല്‍ കെയേഴ്സ് എക്സിക്യുട്ടീവ് കമ്മിറ്റി ക്ഷണിതാവും മുഖ്യ അതിഥിയുമായ ഡോക്ടര്‍ ഡോണ്‍ ബോസ്കോ, ഡിറ്റോ ഡേവിസ്, അരുണ്‍ജി നെയ്യാര്‍, തോമസ് ഫിലിപ്പ്, ഗോപേഷ് അടൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വിഷ്ണു വിജയന്‍, വിപിന്‍ കുമാര്‍, കൃഷ്ണമൂര്‍ത്തി, നന്ദന്‍, ഭവിത്, ജയ്സണ്‍, കൃഷ്ണ അരുണ്‍, അഖില്‍ എന്നിവർ നേതൃത്വം നല്‍കി.
്്ിപ