പീപ്പിൾസ് കൾച്ചർ ഫോറം ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു


പിഡിപിയുടെ പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചർ ഫോറം ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. സലാഹുദ്ധീൻ ചവറക്ക്  മെമ്പർഷിപ് ഫോം കൈമാറി സഫീർ ഖാൻ കുണ്ടറ ഇതിന്റെ ഉത്ഘാടനം നിർവഹിച്ചു. രണ്ടു മാസത്തോളാമായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിൽ നാഷണൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. അബ്ദുനാസർ മഅദനിക്ക് നീതി ലഭിക്കാൻ കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി പ്രതീക്ഷിക്കുന്നതയായും യോഗം അഭിപ്രായപ്പെട്ടു. ജിനാസ് കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

അബ്ബാസ് തളി, സഫീർ ഖാൻ കുണ്ടറ, ഇൻസാഫ് മൗലവി,  റിയാസ് കാസർഗോഡ്, ഹുസൈൻ പൊന്നാനി, മനാഫ് കളമശ്ശേരി, ശിഹാബ് ചാവക്കാട്,  സലാഹുദ്ധീൻ ചവറ എന്നിവർ സംസാരിച്ചു. മെമ്പർഷിപ്പ് ആവശ്യമുള്ളവർക്ക്  38931004 അല്ലെങ്കിൽ 34620009 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

gjfj

You might also like

  • Straight Forward

Most Viewed