ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഫാദേർസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു


ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വേറിട്ട രീതിയിൽ ഫാദേർസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പരിപാടികളുടെ ഭാഗമായി വയോജനങ്ങളുടെ പരിപാലനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മുഹറഖ് സോഷ്യൽ വെൽഫെയർ സെന്റർ സന്ദർശിച്ച ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ച് അധികൃതർ അവരുടെ ക്ഷേമം അന്വേഷിക്കുകയും ആശംസ നേരുകയും ചെയ്തു.  

സെന്ററിലേക്കാവശ്യമായ അവശ്യവസ്തുക്കളും സന്ദർശനവേളയിൽ കൈമാറി. മുതിർന്നവരെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമപ്പെടുത്തലാണ് പിതൃദിനാഘോഷമെന്ന് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. നിലവിൽ ബഹ്റൈനിൽ 17 ശാഖകൾ ഉള്ള ലുലു എക്‌സ്‌ചേഞ്ച് വൈവിധ്യമാർന്ന സേവനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. 

article-image

gfg

You might also like

  • Straight Forward

Most Viewed