രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനത്തിന്റെ പശ്ചാത്തലത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിലെ ബ്ലഡ് ബാങ്കിൽ വെച്ച് 24−മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
125ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ഇടവക വികാരിയും പ്രസിഡണ്ടുമായ ഫാദർ സുനിൽ കുര്യന്‍ ബേബി, സഹ വികാരി ഫാദർ ജേക്കബ് തോമസ്, പ്രസ്ഥാനം ലേ− വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രഷറാർ സാന്റോ അച്ചന്‍കുഞ്ഞ് എന്നിവർ ക്യാമ്പിന‍് നേത്യത്വം നൽകി. കോർഡിനേറ്റർ റ്റോളമി എം. ജി. നന്ദി രേഖപ്പെടുത്തി.
ghjgjg