വെക്കേഷന്‍ ബൈബിൾ‍ ക്ലാസ്സുകൾ‍ ജൂണ്‍ 22 മുതൽ‍


മലങ്കര ഓർ‍ത്തഡോക്സ് സഭയിൽ‍ വിവിധ പ്രായത്തിലുള്ള കുട്ടികൾ‍ക്ക് വേണ്ടി അവധിക്കാലത്ത് നടത്തിവരുന്ന വെക്കേഷന്‍ ബൈബിൾ‍ ക്ലാസ്സുകൾ‍ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓർ‍ത്തഡോക്സ് കത്തീഡ്രലിൽ‍ ജൂണ്‍ 22 മുതൽ‍ ആരംഭിക്കുമെന്ന്‍ ഭാരവാഹികൾ‍ അറിയിച്ചു.  “ദൈവത്തിൽ‍ വസിക്കുക” എന്ന വേദഭാഗം ആണ് ഈ വർ‍ഷത്തെ ചിന്താ വിഷയം. നാഗപൂർ‍ സെന്റ് തോമസ് ഓർ‍ത്തഡോക്സ് സെമിനാരി മുന്‍ വിദ്യാർ‍ത്ഥിയും ബോംബെ അന്ധേരി സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ വികാരിയുമായ ഫാദർ‍ സിബി ബാബു ആണ് ഈ വർഷം ഒ.വി.ബി. എസ്സിന് നേതൃത്വം നൽ‍കുന്നത്.  ഒ.വി.ബി.എസ്സ്. 2023ന്റെ കൊടിയേറ്റ് കർ‍മ്മം കത്തീഡ്രൽ‍ സഹ വികാരി ഫാദർ‍ ജേക്കബ് തോമസ് നിർ‍വഹിച്ചു.

അദ്ധ്യാപക പരിശീലന ക്ലാസ്സുകൾ‍ക്ക് വികാരി ഫാദർ‍ സുനിൽ‍ കുര്യന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ‍ക്ക് വേണ്ടി ബൈബിൾ‍ കഥകൾ‍, ഗാനങ്ങൾ‍, ആക്ഷന്‍ സോങ്ങ്, ടീനേജ് ക്ലാസ്സുകൾ‍, വചന ശുശ്രൂഷ തുടങ്ങിയ പരിപാടികളാണ്  ക്ലാസ്സുകളിൽ‍ ഉൾ‍പ്പെടുത്തിയിട്ടുള്ളത്.   ജൂണ്‍ 30ന് നടക്കുന്ന  സമാപന സമ്മേളനത്തിൽ‍ മാർ‍ച്ച് പാസ്റ്റ്, കുട്ടികളുടെ വിവിധ കലാ പരിപാടികൾ‍ എന്നിവ നടക്കും.

article-image

ുു

You might also like

  • Straight Forward

Most Viewed