മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യത്തിന്റെ അഭിമുഖ്യത്തിൽ, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തി. "സേവ് നാച്ച്വർ ഫോർ ദി ഫ്യൂച്ചർ" എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള മത്സരത്തിൽ മുപ്പത്തോളം ഫോട്ടോകളാണ് മത്സരത്തിനായി വന്നത്. അനീഷ് സി മാത്യു, ജോയൽ ഈപ്പെൻ ജോസ് എന്നിവർ ആയിരുന്നു പ്രോഗ്രാം കൺവീനർമാർ. ബഹ്‌റൈൻ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ് ജോയിന്റ് കൺവീനർ വിപിൻ മോഹനൻ വിധി നിർണയത്തിനു നേതൃത്വം നൽകി.
യുവജന സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ സ്വാഗതം രേഖപ്പെടുത്തിയ സമ്മാനദാന ചടങ്ങിൽ മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. കുമാരി.എജി ആനി ഉമ്മൻ ഒന്നാം സ്ഥാനവും, ഏലിയാമ്മ ഉമ്മൻ രണ്ടാം സ്ഥാനവും, കുമാരി ക്രിസ്റ്റീന അച്ചാ വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
asdadsads