മനാമ ഈദ് ഗാഹ്: സ്വാഗത സംഘം രൂപീകരിച്ചു

സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ് സ്വാഗതസംഘം രൂപീകരിച്ചു. മനാമ മുൻസിപ്പാലിറ്റി ബലദിയ്യ കോമ്പൗണ്ടിലാണ് ഈദ് ഗാഹ് നടക്കുന്നത്. മുഖ്യ രക്ഷാധികാരികളായി അബ്ദുൽ മജീദ് തെരുവത്ത്, ചെയർമാൻ നൗഷാദ് സ്കൈ, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ, ജോയിന്റ് കൺവീനർ നൂറുദ്ദേീൻ ഷാഫിത തുടങ്ങിയവരെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും ഇതിന്റെ ഭാഗമായി രൂപീകരിച്ചു.
അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർ ഖാൻ സെന്റർ പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദേീൻ ഷാഫി നന്ദിയും പറഞ്ഞു.
asdadsads