രക്തദാനം: ബഹ്‌റൈൻ പ്രതിഭക്ക് ആദരം

ലോക രക്തദാന ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ നടത്തിയ രക്തദാന ക്യാമ്പുകൾക്കുള്ള ആദരവ് പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റിയും, അവാലി കാർഡിയാക് ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വച്ച് ഏറ്റുവാങ്ങി. പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ പ്രതിഭയുടെ നാല് മേഖലകൾക്ക് കീഴിലെ ഇരുപത്തിയേഴ് യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളുമാണ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, സൽമാനിയ മെഡിക്കൽ കോളേജ്, ബിഡിഎഫ് ഹോസ്പിറ്റൽ റിഫ, അവാലി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വച്ച് പലപ്പോഴായി സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളുടെ ഭാഗമായത്.
വിശുദ്ധ റമദാൻ മാസത്തിൽ മാരത്തോൺ രക്തദാനം സംഘടിപ്പിച്ചും പ്രതിഭ പ്രവർത്തകർ മാതൃകയായിരുന്നു. ഈ അംഗീകാരം പ്രതിഭ പ്രവർത്തകർക്ക് കൂടുതൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനുള്ള ഊർജ്ജമാകുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരിയും പ്രസിഡണ്ട് അഡ്വ ജോയ് വെട്ടിയാടനും അറിയിച്ചു.
dsfdfdfs
dsfdfdfs