വോയ്‌സ് ഓഫ് ആലപ്പി ലക്ഷ്യം 2023 കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി ലക്ഷ്യം 2023 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് IPS നയിച്ച ഓൺലൈൻ ക്ലാസ്സിൽ പ്രവാസികളും, നാട്ടിലുള്ളവരും പങ്കെടുത്തു. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങളും വിവിധ പഠന കോഴ്സുകളുടെ അടിസ്ഥാന യോഗ്യതകളെ കുറിച്ചും, പഠന രീതിയുടെ പ്ലാനിങ്ങിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് സിബിൻ സലിം അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
cvnv