ഹറമൈന്‍ ട്രെയിന്‍ സർ‍വീസുകളുടെ എണ്ണം സൗദി റെയിൽ‍വേ വർധിപ്പിച്ചു


ഹറമൈന്‍ ട്രെയിന്‍ സർ‍വീസുകളുടെ എണ്ണം സൗദി റെയിൽ‍വേ വർധിപ്പിച്ചു. ഹജ് സീസണിൽ‍ 3,400 ലേറെ ട്രെയിന്‍ സർ‍വീസുകളാണ് നടത്തുക. ഇവയിൽ‍ ആകെ 15 ലക്ഷത്തിലേറെ സീറ്റുകൾ‍ ലഭിക്കും. മക്കയ്ക്കും മദീനയ്ക്കുമിടയിൽ‍ പ്രതിദിന സർ‍വീസുകളുടെ എണ്ണം 126 വരെയായി ഉയർ‍ത്തിയിട്ടുണ്ട്. മക്ക റെയിൽ‍വേ സ്റ്റേഷനിൽ‍ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർ‍വീസുകളുമായി ട്രെയിന്‍ സർ‍വീസുകളെ ബന്ധിപ്പിക്കുന്നതു തുടരുമെന്ന് സൗദി റെയിൽ‍വെ കമ്പനി ഡപ്യൂട്ടി സിഇഒ  റയാന്‍ അൽ‍ഹർ‍ബി പറഞ്ഞു.

കഴിഞ്ഞ റമദാനിൽ‍ എട്ടു ലക്ഷത്തിലേറെ പേർ‍ ഹറമൈന്‍ ട്രെയിന്‍ സർ‍വീസുകളിൽ‍ യാത്ര ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വേഗത കൂടിയ പത്തു ഇലക്ട്രിക് ട്രെയിന്‍ സർ‍വീസുകളിൽ‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ സർ‍വീസ്.

article-image

dgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed