ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി രൂപീകരിച്ചു


ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ സംഘടനയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ കൂടിയ വനിതാ സംഗമം APAB പ്രസിഡന്റ് അനിൽ കായംകുളം ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ തീവണ്ടി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും, വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ കലാകാരൻ കൊല്ലം സുധിക്കും, മാവേലിക്കരയിൽ സ്വന്തം അച്ഛനാൽ അതിദാരുണമായി കൊലചെയ്യപ്പെട്ട നക്ഷത്ര മോൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
വനിതാസംഗമത്തിൽ നിന്നും വനിതാവേദി ഭാരവാഹികളായി ആതിര സുരേന്ദ്ര പ്രസിഡന്റ്, ആതിര പ്രശാന്ത്‌ സെക്രട്ടറി, ശ്യാമ മുല്ലയ്ക്കൽ, മെമ്പേഴ്സ് കോഡിനേറ്റർ, രശ്മി ശ്രീകുമാർ, അശ്വതി ജീവൻ, രാജി ശ്രീജിത്ത്‌, മിനി പോൾ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായ ഏഴ് അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.
തുടർന്ന് ബഹ്റൈൻ പ്രവാസ ലോകത്ത് വനിതകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുവാനും മറ്റ്‌ ബുദ്ധിമുട്ടനുഭവിക്കുന്നവരെ ചേർത്തുനിർത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനെകുറിച്ചും ചർച്ച ചെയ്തു.

article-image

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ സംഘടനയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ കൂടിയ വനിതാ സംഗമം APAB പ്രസിഡന്റ് അനിൽ കായംകുളം ഉദ്ഘാടനം ചെയ്തു. 

article-image

saddsdas

You might also like

Most Viewed