"ഈ ഗ്രന്ഥം നിങ്ങൾ അറിഞ്ഞുവോ..?" പ്രഭാഷണം ശ്രദ്ധേയമായി
ഏതൊരു ഉൽപ്പന്നത്തിനും അതിന്റെ ഉപയോഗത്തെ വിശദീകരിക്കുന്ന യൂസർ മാന്വൽ ഉള്ളത് പോലെ ഒരു മനുഷ്യന്റെ ജീവിതം എങ്ങിനെ ക്രമപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന ഒന്നാണ് പരിശുദ്ധ ഖുർആൻ' എന്ന് ഡോ. ജൗഹർ മുനവ്വിർ പ്രസ്താവിച്ചു. റയ്യാൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രഭാഷണ പരിപാടികളുടെ ഭാഗമായി ഈസ ടൗൺ അൽ ഇഹ്‌സാൻ സെന്ററിൽ ഖുർആൻ പഠനവുമായി ബന്ധപ്പെട്ട് " ഈ ഗ്രൻഥം നിങ്ങൾ അറിഞ്ഞുവോ?" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സമീർ ഫാറൂഖി സ്വാഗതവും റഷീദ് മാഹി നന്ദിയും പറഞ്ഞു.
ദ