തൊഴിലാളികൾക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു

മാസങ്ങളായി ശമ്പളവും ഭക്ഷണത്തിനും നിത്യോപയോഗ സാമഗ്രികൾക്കും ഏറെ ബുദ്ധിമുട്ടുന്ന തൊഴിലാളി ക്യാമ്പായ തൂബ്ലിയിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ശിഫ അൽ ജസീറയുടെയും അൽ റബീഹിന്റെയും സഹായത്തോടെ ഈദ് ദിനങ്ങളിൽ തൊഴിലാളികൾക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.
കൂടാതെ ടാങ്കർ ലോറിയിൽ കുടിവെള്ളവും ലഭ്യമാക്കി. വിതരണ പരിപാടികൾക്ക് BKSF രക്ഷാധികാരി ബഷീർ അമ്പലായി, വളണ്ടിയർ കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടൻ, സലീം നന്പ്ര, അൻവർ ശൂരനാട്, വാരിസ് ലത്തീഫ് ആയഞ്ചേരി, ബഷീർ കുമരനെല്ലൂർ, കൈഫ്. നജീബ് കണ്ണൂർ, മൊയ്തീൻ പയ്യോളി എന്നിവർ നേതൃത്വം നൽകി.
rtdte