പരിശുദ്ധ റമളാൻ മാസത്തിലെ വ്രത നാളുകളിലൂടെ നേടിയെടുത്ത ആത്മ വിശുദ്ധി തുടർന്നും ജീവിതത്തിൽ കാത്ത് സൂക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണം

പരിശുദ്ധ റമളാൻ മാസത്തിലെ വ്രത നാളുകളിലൂടെ നേടിയെടുത്ത ആത്മ വിശുദ്ധി തുടർന്നും ജീവിതത്തിൽ കാത്ത് സൂക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് എസ്എസ്എഫ് കേരള മുൻ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി . ആർ എസ് സി ബഹ്റൈൻ നാഷനൽ കമ്മറ്റി സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്എസ്എഫ് ഗോൾഡൺ ഫിഫ്റ്റി പ്രചാരണവും ഇഫ്താർ സംഗമവും എന്ന പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വിവിധ ഏരിയകളിൽ നിന്നായി ധാരാളം പ്രവർത്തകർ പങ്കെടുത്തു. അഡ്വക്കേറ്റ് ഷബീർ അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ അഷ്റഫ് മങ്കര സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.
erye