ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു


ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു. ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. ഏരിയ കൺവൻഷൻ ദേശീയ സെക്രട്ടറി അലൻ ഐസക്ക് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, റഫീഖ് ഫൈസി റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ദേശീയ പ്രസിഡന്റ് മുഖ്യാഥിതിയായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി സ്ഥാപക നേതാക്കളായ അജ്മൽ ചാലിലിനെയും ബേസിൽ നെല്ലിമറ്റത്തിനെയും ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 

article-image

sdgts

You might also like

  • Lulu Exchange
  • Straight Forward

Most Viewed