ഈദ് ഗാഹ്; സ്വാഗത സംഘം രൂപീകരിച്ചു
ഈദുൽ ഫിത്ർ ദിനത്തിൽ ഇന്ത്യൻ സ്കൂളിൽ ഗ്രാണ്ടിൽ നടക്കുന്ന ഈദ് ഗാഹ് വിജയിപ്പിക്കുവാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സഈദ് റമദാൻ നദ്‌വി രക്ഷാധികാരിയും പി.പി ജാസിർ ജനറൽ കൺവീനറുമാണ്. മൊയ്തു കാഞ്ഞിരോട്, ജമാൽ ഇരിങ്ങൽ, മൂസ കെ ഹസൻ, മിൻഹാജ്, ജാബിർ പയ്യോളി, അബ്ദുൽ ജലീൽ, മുഹമ്മദ് മുഹ്‌യിദ്ധീൻ, സിറാജ് കിഴുപ്പുള്ളിക്കര, ഇർഫാൻ, അൽത്താഫ്, അജ്മൽ ശറഫുദ്ധീൻ, അബ്ദുൽ അഹദ്, ജൈസൽ, അബ്ദുൽ അഹദ്, ബാസിം, ഷൌക്കത്ത്, സഫീർ, അബ്ദുൽ നാസർ, അബ്ദുൽ ഹക്കീം റഫീഖ് മണിയറ, സമീർ കെപി, സലാഹുദ്ധീൻ, ശാക്കിർ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് ഈദ് ഗാഹിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.
5:28നുള്ള നമസ്കാരത്തിനു വരുന്നവർ അംഗശുദ്ധി എടുത്ത് വരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
e5es5