കേരള ഗാലക്സി വാട്സ്ആപ്പ് ഗ്രൂപ്പ് ചാരിറ്റി


കേരള ഗാലക്സി വാട്സ്ആപ്പ് ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും വിതരണം ചെയ്തു. ഡോ.ഷെമിലി.പി.ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻപേരാമ്പ്ര, ജമാൽ കുറ്റിക്കാട്ടിൽ, രാജീവൻ കൊയിലാണ്ടി, ഷക്കീല മുഹമ്മദ് എന്നിവർ പങ്കെടുത്തു. എക്സിക്യുട്ടീവ് മെമ്പർമാരായ അബൂബക്കർ ഷേക്ക്, അനിത നാരായണൻ, സാന്ദ്ര, സുജ ഡ്രീംസ് എന്നിവർ കിറ്റ് സമാഹരണത്തിന് നേതൃത്വം നൽകി. കിറ്റ് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും വിജയൻ കരുമല നന്ദി അറിയിച്ചു.

article-image

FGFDGHDG

You might also like

  • Straight Forward

Most Viewed