ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ - മുഖാമുഖവും പ്രഭാഷണവും


ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന് കീഴിൽ പ്രസംഗവേദി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ അഡ്വക്കേറ്റ് എം ആർ അഭിലാഷ് സംസാരിക്കുന്നു. ഇന്ന് വൈകിട്ട് 7.30 ന് സമാജം ബാബുരാജൻ ഹാളിൽ വെച്ചാണ് പ്രഭാഷണവും തുടർന്നുള്ള സംവാദവും നടക്കുക എന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.

പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ, ന്യൂസ് പാനലിസ്റ്റ്, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ പ്രസക്തനാണ് അഡ്വക്കേറ്റ് എംആർ അഭിലാഷ്. 'ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ' ആണ് പ്രഭാഷണ വിഷയം. പ്രഭാഷണത്തിനു ശേഷം നടക്കുന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് അഡ്വക്കേറ്റ് എം ആർ അഭിലാഷ് മറുപടി പറയുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രസംഗവേദി കൺവീനർ അനു ബി കുറുപ്പ് - 66344043 ജോയിൻ കൺവീനർ സന്ധ്യാ ജയരാജ് - 34694939 എന്നിവരെ ബന്ധപ്പെടുക.

article-image

fgdfgdfgfdeg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed