സിറോ മലബാർ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സിറോ മലബാർ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പ് പ്രസിഡന്റ് ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. നിരവധി അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്, ബെന്നി വർഗീസ്, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സന്ദേശങ്ങൾ നൽകി.
വെസ് പ്രസിഡന്റ് ജോജി കുരിയൻ നന്ദി പറഞ്ഞു. ജനറൽ കൺവീനർ ഷാജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജോയ് പോളി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
a