വോയ്സ് ഓഫ് ആലപ്പിയുടെ ആലപ്പി ഫെസ്റ്റ് 2022 ഫെബ്രവരി 10ന് നടക്കും


ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണം ആലപ്പി ഫെസ്റ്റ് 2022 എന്ന പേരിൽ ഫെബ്രവരി 10ന് വെള്ളിയാഴ്ച്ച നടക്കും. കോൺവക്സ് മീഡിയയുമായി സഹകരിച്ച് നടത്തുന്ന പരിപാടി ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് വൈകീട്ട് ആറ് മണി മുതൽക്കാണ് ആരംഭിക്കുന്നത്. പ്രശസ്ത സിനിമ സംവിധായകനും നിർമാതാവുമായ കെ മധു ചടങ്ങിൽ മുഖ്യാതിഥിയാകും.  ഇത് സംബന്ധിച്ചുള്ള വാർത്തസമ്മേളനത്തിൽ ഈവന്റ് ചെയർമാനും സംഘടനയുടെ രക്ഷാധികാരിയമുമായ ഡോ പി വി ചെറിയാൻ, പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡണ്ടുമായ വിനയചന്ദ്രൻ നായർ, പ്രസിഡണ്ട് സിബിൻ സലീം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ഗിരീഷ് കുമാർ, വിമൻസ് വിങ്ങ് അസിസ്റ്റന്റ് കൺവീനർ രശ്മി അനൂപ് പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 3921 5128 അല്ലെങ്കിൽ 33193710 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

Most Viewed