കോഴിക്കോട് ജില്ല പ്രവാസി ഫോറം ഇന്ത്യൻ റിപ്പബ്ലിക് ദിന സന്ദേശ മത്സരം നടത്തി


ബഹ്റൈനിലെ കോഴിക്കോട് ജില്ല പ്രവാസി ഫോറം അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചുകൊടുത്ത വിഡിയോകൾ വിലയിരുത്തി മത്സരത്തിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു. ജൂനിയർ വിഭാഗത്തിൽ ആധിഷ്‌ എ. രാകേഷ്, സൂര്യ ഗായത്രി, ഫഹീം ഹനീഫ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സീനിയർ വിഭാഗത്തിൽ സങ്കീർത്തന സുരേഷ്, സനയ്‌ എസ്. ജയേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. സാഹിർ പേരാമ്പ്ര കൺവീനറായ കലാവിഭാഗം കെ.പി.എഫിന്റെ വിവിധ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ബഹ്‌റൈൻ കേരളീയ സമാജം മലയാള പാഠശാല പ്രിൻസിപ്പൽ ബിജു എം. സതീഷ്, വൈസ് പ്രിൻസിപ്പൽ രജിത അനി എന്നിവർ വിധിനിർണയം നടത്തി.കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി പി.കെ. ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ.ടി. സലിം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഖിൽ താമരശ്ശേരി, ഫൈസൽ പാട്ടാണ്ടി, പ്രജിത്ത് ചേവങ്ങാട്ട്, അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

You might also like

Most Viewed