കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


ബഹ്റൈനിലെ  കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനം സൽമാബാദിലെ ഒരു ലേബർ ക്യാമ്പിലെ നൂറിൽ പരം തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം നൽകി കൊണ്ടു ആചരിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അദ്യക്ഷത വഹിക്കുകയും വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ്‌ ഫൈസൽ ഫ്. എം. റിപ്പബ്ലിക് ദിന സന്ദേശം നൽകി.

അസ്സോസിയേഷൻ രക്ഷധികാരികളായ ഗോപാലൻ. വി. സി., രമേശ്‌ പയ്യോളി, മറ്റു ഭാരവാഹികളായ രാജ ലക്ഷ്മി സുരേഷ്,അഷ്‌റഫ്‌ പുതിയ അങ്ങാടി,അനിൽ മടപ്പള്ളി,റിഷാദ് കോഴിക്കോട്, ജ്യോജീഷ്, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീജിത്ത്‌ അരകുളങ്ങര ,സുബീഷ്, രാജീവ്, കാസിം കല്ലായി ,വികാസ്,ബിനിൽ, മൊയ്‌ദീൻ, രാജേഷ്, ബഷീർ, റംഷാദ്, ജാബിർ,റോഷിത്, രമേശ്‌ ബേബി കുട്ടൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ട്രഷറർ സലീം ചിങ്ങപുരം ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി രേഖപെടുത്തി.

You might also like

Most Viewed