ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ഓപ്പൺ ഹൗസിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ പങ്കെടുത്തു. നാൽപതോളം പേരാണ് വിവിധ പരാതികളുമായി ഇവിടെ എത്തിയത്. എംബസി ഉദ്യോഗസ്ഥരും നിയമവിദഗ്ധരും ഇവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകി. റിപ്പബ്ലിക്ക് ദിനാഘോഷപരിപാടികളിൽ പങ്കെടുത്ത ഇന്ത്യൻ പ്രവാസികൾക്ക് അംബാസിഡർ നന്ദി രേഖപ്പെടുത്തി.
ഐസിആർഎഫ് അടക്കമുള്ള പ്രവാസി സംഘടനകൾ നൽകി വരുന്ന സഹകരണത്തെ അഭിനന്ദിച്ച അംബാസിഡർ സമീപകാലങ്ങളിൽ നിരവധി തൊഴിൽ പ്രശ്നങ്ങളിൽ എംബസിക്ക് സജീവമായി ഇടപ്പെടാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിച്ചതായി അറിയിച്ചു. ബഹ്റൈൻ ഗവൺമെന്റും വിവിധ മന്ത്രാലയങ്ങളും നൽകിവരുന്ന സഹകരണവും അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
a