ജിടിഎഫ് സേവാ പുരസ്കാരം ഗംഗൻ തൃക്കരിപ്പൂരിന്

കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുള്ളവരുടെ ആഗോള കൂട്ടായ്മയായ ജിടിഎഫ് ബഹ്റൈൻ ചാപ്റ്റർ നൽകുന്ന ജിടിഎഫ് സേവാ പുരസ്കാരത്തിന് ഗംഗൻ തൃക്കരിപ്പൂരിനെ തെരഞ്ഞെടുത്തു. സാന്ത്വന മേഖലകളിൽ നിസ്വാർത്ഥ സേവനം നൽകുന്ന വ്യക്തിക്കൾക്ക് വർഷം തോറും നൽകിവരുന്ന പുരസ്കാരം നേരത്തേ ചന്ദ്രൻ തിക്കോടി, അഷ്കർ പൂഴിത്തല, സാബു തൃശ്ശൂർ, ഹാരിസ് പഴയങ്ങാടി എന്നിവർക്കാണ് നൽകിയത്. രക്തദാന, സഹായ സാന്ത്വന മേഖലകളിലുള്ള ഗംഗൻ തൃക്കരിപ്പൂരിന്റെ പ്രവർത്തനങ്ങളാണ് സേവനപുരസ്കാരത്തിന് ഗംഗനെ അർഹനാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 28ന് കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന തിക്കോടിക്കാരുടെ പൊന്നോണം 2022 എന്ന പരിപാടിയിൽ ഉപഹാരം സമർപ്പിക്കും.
a