വെളിച്ചം വെളിയംകോട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെളിച്ചം വെളിയംകോട് ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ആറാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ടൂബ്ലിയിലെ ബാസ്മ ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. വെളിച്ചം ബഹ്‌റൈൻ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. കൂട്ടായ്മയുടെ ബഹ്‌റൈൻ രക്ഷധികാരിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, വെളിച്ചം വെളിയംകോട് മുൻ പ്രസിഡന്റ് ബഷീർ തറയിൽ, ബാസ്മ ക്യാമ്പ് പ്രതിനിധി വിജയകുമാർ, ഡോ നിജേഷ് മേനോൻ, ഡോ രമേഷ് ചന്ദ്ര എന്നിവർ ആശംസകൾ നേർന്നു. ബികെഎസ്എഫ് പ്രതിനിധികളായ കാസിം പാടത്തകായിൽ അൻവർ, മൻസുർ, സൈനൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ടി എ ഇസ്മത്തുള്ള നന്ദി രേഖപെടുത്തി.