മൈത്രി ബഹ്‌റൈൻ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു


മൈത്രി ബഹ്‌റൈൻ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. ഉമൽഹസത്ത് നടന്ന പരിപാടിയോടനുബന്ധിച്ച് പ്ലസ് ടു,  S.S.L.C പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയമൈത്രി കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള  അവാർഡ് വിതരണവും നടന്നു. മൈത്രി പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ചെയർമാൻ  പ്രിൻസ് നടരാജൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മൈത്രി രക്ഷാധികാരി   നിസാർ സഖാഫി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി,  രക്ഷാധികാരികളായ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, സയ്യിദ് റമദാൻ നദ്‌വി, മൈത്രി വൈസ് പ്രസിഡന്റ്‌ സകീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ എന്നിവർ ആശംസകൾ  നേർന്നു. ട്രഷറർ അബ്ദുൽബാരി നന്ദി രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed