സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ച് ബഹ്റൈൻ കേരളീയ സമാജം


ഇന്ത്യ സ്വതന്ത്ര്യം നേടിയതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ബഹ്റൈൻ കേരളീയ സമാജം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി ഇജാസ് അസ്‌ലം ആഘോഷചടങ്ങുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , ദേവ്ജി ഗ്രൂപ്പ് ഡയറക്ടർ ജയദീപ് ഭരത്ജി എന്നിവർ ആശംസകൾ നേർന്നു. 

article-image

സമ്മേളനത്തോടൊപ്പം സമ്മർക്യാമ്പിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ, സമാജം അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ എന്നിവയും അരങ്ങേറി.ആഷ്ലി കുര്യൻ ,റിയാസ് ഇബ്രാഹിം, ദേവൻ പാലോട്, വിജിന സന്തോഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed