ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ് -ക്വഞ്ചേഴ്സ് 2022 തുടരുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീയർ അൽ മുഹറഖിലെ ഒരു നിർമ്മാണ സൈറ്റിൽ 275 ഓളം തൊഴിലാളികൾക്കിടയിൽ കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ എന്നിവ വിതരണം ചെയ്തു. കൂടാതെ എല്ലാ തൊഴിലാളികൾക്കും ഉച്ച ഭക്ഷണ പൊതിയും നൽകി.
ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ , അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ സിറാജ്, ക്ലിഫ്‌ഫോർഡ് കൊറിയ , അജയകൃഷ്ണൻ, രാജീവൻ, ഹരി, അൽദാന കോൺട്രാക്ടിംഗ് പ്രോജക്ട് മാനേജർ വിക്രാന്ത് , ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങളായ ഖുതുബ് , ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.