വി​പ​ഞ്ചി​ക​യു​ടെ​യും മ​ക​ളു​ടെ​യും മ​ര​ണം; ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്തു


ഷീബ വിജയൻ 

കൊല്ലം I മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ഷാര്‍ജയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് നിധീഷ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധനപീഡനത്തിനുമാണ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ വിവാഹം കഴിഞ്ഞ നാൾ മുതൽ മാനസികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. കേസിൽ ഷൈലജയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിംഗ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

article-image

DSADFSDDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed