മൈത്രി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മൈത്രി ബഹ്റൈന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ നിർവഹിച്ചു. മൈത്രി ആക്ടിങ് സെക്രട്ടറി സലിം തൈയ്യിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ അജിത്ത് , സൈയ്ദ് ഹനീഫ്, ആദം, മൈത്രി രക്ഷാധികാരികളായ ഷിബു പത്തനംതിട്ട , സെയ്ദ് റമദാൻ നദവി, മൈത്രി മുൻ പ്രസിഡണ്ട് സിബിൻ സലീം ,ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ എന്നിവരും ആശംസകൾ നേർന്നു.
അറുപതോളം പേർ രക്തദാനം നടത്തിയ ക്യാമ്പിന് വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിനു ടി സാഹിബ്,ദൻജീബ് സലാം, റജബുദീൻ ,റിയാസ് വിഴിഞ്ഞം ,അനസ് മഞ്ഞപ്പാറ എന്നിവർ നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.