ഗിന്നസ് പക്രുവിന്‍റെ '916 കുഞ്ഞൂട്ടൻ' ഒ.ടി.ടിയിലെത്തി

ഷീബ വിജയൻ
കൊച്ചി I ഗിന്നസ് പക്രു നായകവേഷത്തിൽ എത്തിയ '916 കുഞ്ഞൂട്ടൻ ഒ.ടി.ടിയിൽ'. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 'ഫാമിലി ആക്ഷൻ എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമിച്ച ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റ് താരങ്ങൾ. രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീനിവാസ റെഡ്ഡിയും സംഗീതം ആനന്ദ് മധുസൂദനുമാണ് നിർവഹിച്ചത്.
CDXZASAs