ലേബർ ക്യാമ്പുകളിൽ ഡ്രൈ റേഷൻ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ നേതൃത്വത്തിൽ സിത്രയിലുള്ള രണ്ട് ലേബർ ക്യാമ്പുകളിൽ ഡ്രൈ റേഷൻ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. ഒരാൾക്ക് പത്ത് ദിവസം ഉപയോഗിക്കാൻ പാകത്തിൽ അരി, പരിപ്പ്, ചായപ്പൊടി, മഞ്ഞൾപൊടി, ഉപ്പ്, കറി പൗഡറുകൾ തുടങ്ങിയ സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സ്പോൺസർ ചെയ്ത നൂറ് കിറ്റുകളാണ് വിതരണം ചെയ്തത്.
ബിസിഐസിഎഇ പ്രസിഡണ്ട് സന്തോഷ് ടി വി, ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗങ്ങളായ സുരേഷ് ബാബു, നാസർ മഞ്ചേരി, ക്ലിഫോർഡ് കൊറിയ, ചെമ്പൻ ജലാൽ, പങ്കജ് മാലിക്ക്, നൗഷാദ് എന്നിവരും വിതരണചടങ്ങിൽ പങ്കെടുത്തു.