ബഹ്റൈനിൽ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് വന്ന വ്യാജ മെയിലുകളിൽ കുടങ്ങിയത് നിരവധി പേർ


ബഹ്റൈനിൽ പോലീസ് മീഡിയയുടെ ലോഗോ ഉപയോഗിച്ച് പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് വന്ന വ്യാജ മെയിലുകളിൽ കുടങ്ങിയത് നിരവധി പേർ. മെയിലുകളിലൂടെ നിയമവിരുദ്ധമായി പോൺസൈറ്റുകൾ, ഇന്റർനെറ്റ് എന്നിവ ദുരുപയോഗം ചെയ്തെന്നും അതിനാൽ 190 ദിനാർ ക്രെഡിറ്റ് കാർഡ് മുഖേന പിഴയടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പിഴയടച്ചില്ലെങ്കിൽ 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മെയിലുകളിൽ പറയുന്നുണ്ട്. എന്നാൽ എന്നാൽ വാർണിംഗ് ലെറ്റർ എന്ന രീതിയിൽ പ്രചരിക്കുന്ന ഇത്തരം മെയിലുകൾ ഇലക്ട്രോണിക് ക്രൈമുകളുടെ പുതിയമുഖമാണെന്നും ഇത്തരം വ്യാജ മെയിലുകൾക്കെതിരെ പൊതുജനം ജാഗ്രത പുലർത്തണമെന്നും ആന്റി സൈബർ ക്രൈം അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ പോലീസ് മീഡിയയുടെ ലോഗോ ഉപയോഗിച്ച് കെഡ്രിറ്റ് കാർഡിൽ നിന്നും പണം തട്ടിയെടുക്കുന്ന സംഭവങ്ങളും വ്യാപകമായ സാഹചര്യത്തിൽ വ്യാജ ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ആന്റി സൈബർ അധികൃതർ രംഗത്ത് വന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed