ബഹ്റൈൻ ബിസിസിഐ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ


ബഹ്റൈനിലെ വ്യാപാര സമൂഹത്തിൽ അംഗീകൃത കൂട്ടായ്മയായ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അസോസിയേഷൻ ബിസിസിഐ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ബഹ്റൈൻ ചേംബറിന്റെ മുപ്പതാമത് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഏകദേശം അറുപതിനായിരം വ്യാപാരികളാണ് വോട്ട് രേഖപ്പെടുത്താൻ കാത്തരിക്കുന്നത്. ശനിയാഴ്ച്ച ബഹ്റൈൻ ഇന്റർനാഷ്ണൽ എക്സിബിഷൻ കൺവെൻഷൻ സെന്ററിൽ രാവിലെ 8 മുതൽ രാത്രി 10 മണിവരെയാണ് തെരെഞ്ഞെടുപ്പ് നടക്കുക. രാത്രി വൈകിയാണെങ്കിലും അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. 33 സ്ഥാനാർത്ഥികളാണ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ 6 പേർ വനിതകളാണ്. തെരെഞ്ഞടുപ്പ് ചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി സുതാര്യവും സമഗ്രവുമായി തന്നെ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുമെന്നും ഇലക്ഷൻ കമ്മിറ്റി തലവൻ ആദിൽ അൽ മാസ്കാറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം വോട്ടർമാർ. നാലുവർഷം കൂടുമ്പോൾ നടത്തുന്ന ചേംബർ ഇലക്ഷനിലൂടെ ബഹ്റൈനിലെ സ്വകാര്യ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളിൽ നിന്ന് 18 അംഗങ്ങളെയാണ് ചേംബർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed