ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി


ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി വരികയാണ്. കഴിഞ്ഞ ദിവസം 1,196 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,420 ആയി മാറി. നിലവിൽ 26 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1,785 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,28,300ആയിട്ടുണ്ട്. ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1464 ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed