ലോക്കൽ നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കോളുകൾ ; ജാഗ്രത പുലർത്തണമെന്ന് അധികൃതർ
ലോക്കൽ നമ്പറുകളിൽ നിന്നും വരുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആന്റി സൈബർ ക്രൈം അധികൃതർ. വ്യാജ ഫോൺ കോളുകളിലൂടെ തട്ടിപ്പു നടത്തുന്നവർ ലോക്കൽ നമ്പറുകൾ ഉപയോഗപ്രദമാക്കാൻ പലതരം സോഫ്റ്റ് വെയറുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും , റിസർച്ച് സെന്റുകളിൽ നിന്നാണ് വിളിക്കുന്നത് എന്ന വ്യാജേനയാണ് തട്ടിപ്പുകൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഫോൺ കോളുകളിലൂടെ പൗരന്മാരുടെ വിശദാംശങ്ങൾ ശേഖരിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യം എന്നും വ്യാജ കോളുകൾ വന്നാൽ ഉടൻ 992 എന്ന ഹോട്ട് ലൈൻ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്നും ആന്റി സൈബർ ക്രൈം വിഭാഗം അറിയിച്ചു.

