ബഹ്റൈനിലെ ബിസിസിഐ തിരഞ്ഞെടുപ്പിൽ 33 മത്സരാർത്ഥികൾ


മാർച്ച് 19 ന് നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പിൽ 33 മത്സാരാർത്ഥികളാണ് മത്സരിക്കുന്നതെന്ന് ഇലക്ഷൻ കമ്മിറ്റി തലവർ ആദിൽ അൽ മാസ്കാറ്റി അറിയിച്ചു. മത്സാരാർത്ഥികൾ പരസ്പരം കൂടിക്കാഴ്ച്ച നടത്തുമെന്നും തെരെഞ്ഞടുപ്പ് ചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി സുതാര്യവും സമഗ്രവുമായി തന്നെ തിരഞ്ഞെടുപ്പ്  സംഘടിപ്പിക്കുമെന്നും ആദിൽ അൽ മാസ്കാറ്റി വ്യക്തമാക്കി. ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തിയ്യതി പ്രഖ്യാപനങ്ങൾ നടന്നത്. മാർച്ച് 3 മുതൽ 13 വരെയായിരുന്നു കാലയളവ്. മത്സാർത്ഥികളുടെ ലിസ്റ്റ് സംബന്ധിച്ചുള്ള വിവരങ്ങൾ ബഹ്റൈൻ ചേംബറിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed