ഫോർമുല വൺ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ
കാറോട്ട മത്സരമായ ഫോർമുല വണിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് ബഹ്റൈനിലെ സ്പോർട്സ് പ്രേമികൾ. മാർച്ച് 18 ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് ഇനി നാലുദിവസമാണ് ബാക്കിയുള്ളത്. ഫോർമുല വണിന്റെ ആവേശഭരിതമായ മത്സരങ്ങൾക്ക് മാറ്റുകൂട്ടാനായി ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ടിൽ നിരവധി വിനോദ പരിപാടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി മ്യൂസിക ഷോകളും , വിനോദപരിപാടികളും , റൈഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് 18 ന് ആരംഭിക്കുന്ന മത്സരങ്ങൾ മാർച്ച് 20വരെയാണ് നടക്കുക. മുതിർന്ന പൗരന്മാർക്കും മൂന്നിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും , വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ നിരവധി സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം, ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾ.

