ബഹ്റൈനിൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് പരസ്പരം ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ

ബഹ്റൈനിൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് പരസ്പരം ആക്രമിച്ച സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു. പ്രതികളെന്ന് സംശയിക്കുന്നവരിൽ അറബ് പൗരനും ജിസിസി പൗരനുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇരുവരും പരസ്പരം ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ കേസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. ഇതുമായി ബന്ധപ്പെട്ട വിചാരണ ക്രിമിനൽ കോടതിയിൽ നടക്കും.