ഭീഷ്മ പർവ്വം എന്ന സിനിമയെ വിമർശിച്ച് കെസിബിസി

മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന സിനിമയെ വിമർശിച്ച് കെസിബിസി(കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ). ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെ കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത ന്യൂസിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ സിനിമയാണ് ഭീഷ്മപർവമെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്ന ലേഖനത്തിൽ ജാഗ്രത ന്യൂസ് ആരോപിക്കുന്നു.
നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്‍തവ വിശ്വാസത്തിനും ക്രൈസ്‍തവ സമൂഹത്തിന്‍റെ അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന ചിത്രങ്ങൾക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രമെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.