ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് 2 മരണം രേഖപ്പെടുത്തി.

ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് 2 മരണം രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1444 ആയി. അതേ സമയം കഴിഞ്ഞ ദിവസം 3,006 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 30,205 ആയി. നിലവിൽ 72 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 4,601 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,69,994 ആയിട്ടുണ്ട്.