പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോസ്‌കോയിൽ

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണത്തിനിടെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോസ്‌കോയിലെത്തി. ഉക്രൈനെതിരായ റഷ്യയുടെ നടപടിക്കെതിരെ രംഗത്തുവരാൻ എല്ലാ ലോകരാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ അമേരിക്ക പ്രതികരിച്ചു. ഉക്രെയ്‌നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അമേരിക്ക പാക്കിസ്താനെ അറിയിച്ചതായി യുഎസ് േസ്റ്ററ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു.