ബഹ്റൈനിൽ മൊഴിചൊല്ലിയ ഭാര്യയുടെ നേരെ ആസിഡ് അക്രമണം ; പ്രതിക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു

ബഹ്റൈനിൽ മൊഴിചൊല്ലിയ ഭാര്യയുടെ ശരീരത്തില്‍ ആസിഡ് അക്രമണം നടത്തിയ കേസിൽ റിവിഷന്‍ കോടതി പ്രതിക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. നേരത്തേ ഇയാൾക്ക് ഒന്നാം ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവിന് വിധിച്ചിരുന്നു. എന്നാല്‍, വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ റിട്ട് പരിഗണിച്ച് റിവിഷന്‍ കോടതി ശിക്ഷ അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുപ്രകാരം ആക്രമണത്തിൽ സ്ത്രീക്ക് 15 ശതമാനം പൊള്ളലേറ്റിരുന്നു. ഇതേ തുടർന്ന് 27 ദിവമസമാണ് അവർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത്.