നാഷണൽ ചാർട്ടറിന്റെ ഇരുപത്തി ഒന്നാം വാർഷികാഘോഷത്തിൽ ബഹ്റൈൻ

രാജ്യത്ത് ജനാധിപത്യമൂല്യങ്ങൾക്ക് അടിസ്ഥാനമായ ബഹ്റൈൻ നാഷണൽചാർട്ടറിന്റെ 21 മത് വാർഷികം ഇന്ന് ബഹ്റൈൻ ആഘോഷിക്കുയാണ്. 2001 ഫെബ്രുവരി 14 നാണ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രാജകീയ ഉത്തരവിലൂടെ നാഷ്ണൽ ആക്ഷൻ ചാർട്ടർ കമ്മീഷൻ നിലവിൽ വരുന്നത്. രാജ്യത്ത് ഉണ്ടാക്കപ്പെടുന്ന എല്ലാ നിയമങ്ങളും നിയമ ഭേദഗതികളും അവലോകനം ചെയ്യുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകാനുമാണ് ഇത്തരമൊരു സംവിധാനം നിലവിൽ വന്നത്. രാഷ്ട്രീയവും ജനാധിപത്യപരവുമായ പരിഷ്കാരങ്ങളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ട നാഷ്ണൽ ആക്ഷൻ ചാർട്ടർ ഒരു ആധുനിക ഭരണഘടനയ്ക്ക് സമാനമായാണ് രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യം, ട്രേഡ് യുണിയൻ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുല്യ അവകാശമാണ് ഇതിലൂടെ ഉറപ്പുനൽകുന്നത്. 2002 മുതൽ രാജ്യത്ത് പതിവായി നാല് വർഷത്തിലൊരിക്കൽ പാർലമെന്ററി മുനിസിപ്പൽ തെരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. പൂർണ്ണമായും സുതാര്യമായി ജുഡീഷ്യൽ മേൽനോട്ടത്തിലും ഉയർന്ന പോളിംഗ് ശതമാനത്തിലും നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കും പ്രാമുഖ്യം നൽകുന്നുണ്ട്.